കൊച്ചി: ഉജ്ജീവന് സ്മോള്‍ ഫിനാന്‍സ് ബാങ്ക് കൂടുതല്‍ മെച്ചപ്പെടുത്തിയ മൊബൈല്‍, ഇന്റര്‍നെറ്റ് ബാങ്കിംഗ് സംവിധാനമായ ഉജ്ജീവന് ഈസി (ഇ ഇസഡ് വൈ) അവതരിപ്പിച്ചു.
ചെറുകിട ഉപയോക്താക്കള്‍ക്കു വേണ്ടിയുള്ള ഉജ്ജീവന് ഈസി ഏകീകൃതവും സുരക്ഷിതവുമായ ബാങ്കിംഗ് അനുഭവങ്ങളാണു ലഭ്യമാക്കുക.
മൊബൈല്‍, വെബ് ചാനലുകളിലൂടെ ഇംഗ്ലീഷ്, ഹിന്ദി, കന്നഡ, ഗുജറാത്തി, മറാത്തി, ബംഗാളി, ഒഡിയ, പഞ്ചാബി, തമിഴ് എന്നീ ഒന്‍പതു ഭാഷകളില്‍ ഇതു ലഭിക്കുമെന്ന് അധികൃതർ അറിയിച്ചു.